ഫയർ ഫോഴ്സ് അക്കാദമിയിൽ ട്രെയിനി തൂങ്ങി മരിച്ചു.

തൃശ്ശൂർ : സ്റ്റേഷൻ ഓഫീസർ ട്രെയിനിയായ മലപ്പുറം വാഴക്കാട് സ്വദേശി രഞ്ജിത്തിനെയാണ് തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ രാത്രി ഹോസ്റ്റൽ ബ്ലോക്കിലെ മൂന്നാം നിലയിലാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. രഞ്ജിത്തിന് മാനസിക സമർദ്ദമുണ്ടായിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.

31-ാമത് ബാച്ച് ഫയർമാനായ രഞ്ജിത്ത്‌ നിലവില്‍ സ്റ്റേഷന്‍ ട്രയിനി ഓഫീസറാണ്. നാഗ്പൂരിലെ ഫയർഫോഴ്സ് അക്കാഡമിയിൽ ഫയർ ഓഫീസർ ട്രെയിനിയായി കഴിഞ്ഞ 10 നാണ് ഇയാൾക്ക് പ്രവേശനം ലഭിച്ചത്. കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾക്കായി തൃശൂർ ഫയർഫോഴ്സ് അക്കാഡമിയിൽ എത്തിയതായിരുന്നു.