തൃശ്ശൂർ ടൗൺ ഈസ്റ്റ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഉമേഷ്.കെ ആണ് കഴിഞ്ഞ ദിവസം രാത്രി വാഹന പരിശോധനയ്ക്കിടെ തമിഴ്നാട് സ്വദേശിയായ സേലത്തിനടുത്ത ദഹതീർത്തപുരം ദേശത്തിലെ മഹാവിഷ്ണു(39)വിനെഅറസ്റ്റുചെയ്തത്.
പുലർച്ചെ വെളിയന്നൂരിൽവച്ചു നടന്ന വാഹനപരിശോധനയിൽ വളരെ സ്പീഡിൽ വന്നിരുന്ന വാഹനത്തെ കൈകാണിച്ചിട്ടും നിറുത്താതെ പോയപ്പോൾ സംശയം തോന്നിയ സബ് ഇൻസ്പെക്ടർ ബൈക്കിനെ പിൻതുടർന്ന് തടഞ്ഞുനിറുത്തുകയായിരുന്നു. പരിശോധനയിൽ ബൈക്ക് ഓടിച്ചിരുന്നത് വാഹനത്തിൻെറ ഉടമസ്ഥനല്ല എന്ന് അറിവായതോടെ കൂടുതൽ പരിശോധന നടത്തിയതിൽനിന്നുമാണ് രണ്ടുദിവസം മുൻപ് വെളിയന്നൂരിൽ നിന്നും മോഷണം പോയ ബൈക്കാണെന്ന് മനസ്സിലായത്.
പ്രതി മറ്റുകുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള അന്വേഷണം നടക്കുകയാണെന്നും ഈസ്റ്റ് പോലീസ് അറിയിച്ചു. സംഘത്തിൽ സബ് ഇൻസ്പെക്ടർ ഗീതുമോൾ, സിവിൽ പോലീസ് ഓഫീസർ ഗ്ളാഡ്വിൻ. എ, അജയഘോഷ്. ടി.എസ് എന്നിവരും ഉണ്ടായിരുന്നു.