കവിഡ് വ്യാപന സാഹചര്യത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് വരുന്ന രണ്ട് ഞായറാഴ്ചകളിൽ ലോക്ക് ഡൗണിന് സമാനമായ കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ കോവിഡ് അവലോകനത്തിൽ തീരുമാനം. സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തേണ്ടതില്ലെന്ന് തീരുമാനിച്ചു.

പക്ഷേ, സ്വയം നിയന്ത്രണവും ജാഗ്രതയും വേണമെന്ന് നിർദേശിച്ചു. വ്യാപാര സ്ഥാപനങ്ങളിലും മാളുകളിലും ആൾക്കൂട്ടങ്ങൾ ഉണ്ടാവാതിരിക്കാനുള്ള ശ്രദ്ധ വേണമെന്ന് നിർദേശിച്ചിട്ടുണ്ട്. അതത് ജില്ലകളിലെ കോവിഡ് സാഹചര്യമനുസരിച്ച് അടച്ചുപൂട്ടൽ അടക്കമുള്ളവയിൽ തീരുമാനമെടുക്കാൻ കളക്ടർക്ക് അധികാരം നൽകി.





