കൊവിഡ് വ്യാപനം രൂക്ഷമെന്ന് മന്ത്രിസഭായോഗം. ജാഗ്രത കർശനമാക്കണമെന്ന് മുഖ്യമന്ത്രി; നിയന്ത്രണങ്ങൾ നാളെ തീരുമാനിക്കും..

Covid-updates-thumbnail-thrissur-places

സംസ്ഥാനത്ത് കോവിഡിന്റെ അതിതീവ്രവ്യാപനമെന്ന് ആരോഗ്യമന്ത്രി. ‘ഓരോഘട്ടത്തിലും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു’. പടരുന്നത് ഡെൽറ്റയും, ഒമിക്രോണും. മണവും, രുചിയും നഷ്ടപ്പെടുന്ന ലക്ഷണം കുറവ്. ‘ഒമിക്രോൺ വന്ന് പോകട്ടെ എന്ന് കണക്കാക്കരുത്’.

ഒമിക്രോൺ നിസാര വൈറസാണെന്ന പ്രചാരണം തെറ്റ്, ജാഗ്രത വേണം. ഡെൽറ്റയേക്കാൾ അഞ്ചോ ആറോ ഇരട്ടി വ്യാപനം. ക്ലസ്റ്റർ രൂപപ്പെടൽ ഒഴിവാക്കാൻ സ്ഥാപനങ്ങൾ ശ്രദ്ധിക്കണം. ഈ മാസം 1,508 ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് രോഗം വന്നു. കർശനനിയന്ത്രണം വന്നേക്കും. കൊവിഡ് വ്യാപനം രൂക്ഷമെന്ന് മന്ത്രിസഭായോഗം. ജാഗ്രത കർശനമാക്കണമെന്ന് മുഖ്യമന്ത്രി; നിയന്ത്രണങ്ങൾ നാളെ തീരുമാനിക്കും.