
ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിക്കുന്നതിനാ വശ്യമായ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് യോഗം ചേര്‍ന്നു.
ഒമിക്രോണിന്റെ വ്യാപന സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പാലിച്ച് റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍ യോഗത്തില്‍ തീരുമാനമായി. 26 ന് രാവിലെ 8.30ന് തേക്കിന്‍കാട് മൈതാനം വിദ്യാര്‍ത്ഥി കോര്‍ണറില്‍ പതാക ഉയര്‍ത്തല്‍, സെറിമോണിയല്‍ പരേഡ് എന്നിവ ഉണ്ടായിരിക്കും.
ആഘോഷ പരിപാടിയില്‍ എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുക്കും. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഐ ജെ മധുസൂദനന് അധ്യക്ഷത വഹിച്ചു.
പട്ടിക്കാട് റീജിയണല്‍ ഫോറസ്റ്റ് ഓഫീസര്‍ രാജീവ് പി, റൂറല്‍ അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലീസ് കെ പി കുബേരന് നമ്പൂതിരി, തൃശൂര്‍ തഹസില്‍ദാര്‍ ടി ജയശീ, ജില്ലാ സപ്ലൈ ഓഫീസര്‍ ടി അയ്യപ്പദാസ്, ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ ഷിജു ഷറീഫ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.