കണ്ണമ്പ്രയിൽ വീടിന് തീ പിടിച്ച് വീട്ടമ്മയ്ക്ക് പരുക്ക്…

Thrissur_vartha_district_news_nic_malayalam_palakkad_fire

കണ്ണമ്പ്രയിൽ വീടിന് തീ പിടിച്ച് വീട്ടമ്മയ്ക്ക് പരുക്ക്. വീടിന്റെ അടുപ്പിൽ നിന്നും ചിമ്മിനിയിൽ ഉണക്കാനിട്ടിരുന്ന റബ്ബർഷീറ്റുകൾക്ക് തീ പിടിക്കുകയായിരുന്നു. വാളുവെച്ചപാറ കുന്നത്ത് വീട്ടിൽ നാരായണന്റെ വീടിനാണ് തീപിടിച്ചത്. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന നാരായണന്റെ ഭാര്യ ശ്രീദേവി(58)ക്കാണ് പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ല.

അടുക്കളയിലെ മിക്സി, ഗ്രൈൻഡർ, മറ്റു സാധനങ്ങളും നൂറോളം റബർഷീറ്റുകൾ എന്നിവ കത്തി നശിച്ചു. തീയും പുകയും കണ്ട് അയൽവാസി എത്തി അടുക്കളയിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ എന്നിവ പുറത്തേക്കിട്ടതിനാൽ വൻ ദുരന്തം ഒഴിവായി.