സ്‌കൂളുകളിൽ വിദ്യാർത്ഥികളെ താലപ്പൊലിക്കായി നിർത്തരുത് എന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി…

തിരുവനന്തപുരം: സ്‌കൂളുകളിൽ വിദ്യാർത്ഥികളെ താലപ്പൊലിക്കായി നിർത്തരുത് എന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.

ക്ലാസ് സമയത്ത് ഒരു വിദ്യാർത്ഥിയെ പോലും മറ്റ് പരിപാടികളിൽ പങ്കെടുക്കാൻ വിടരുതെന്ന് എന്നും സ്കൂൾ അധ്യാപകർ ഇങ്ങനെയുള്ള ഒരു പരിപാടികളും പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ഇത് സംബന്ധിച്ചുള്ള നിർദ്ദേശം ഉദ്യോഗസ്ഥർക്ക് നൽകിയതായും അദ്ദേഹം വ്യക്തമാക്കി.