തൃശൂർ കണ്ണാറയിൽ ഇന്നലെ രാത്രി എ.എസ്.ഐ ഓടിച്ച കാർ ബൈക്ക് യാത്രക്കാരെ ഇടിച്ച് നിർത്താതെ പോയി. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് പീച്ചി പോലീസ് കേസെടുത്തു. മലപ്പുറം പോലീസ് ക്യാമ്പിലെ എ.എസ്.ഐ പ്രശാന്തും സുഹൃത്തുക്കളുമാണ് പിടിയിൽ ആയത്. അപകടത്തിൽ രണ്ട് പേർക്ക് കാലിന് ഗുരുതര പരിക്ക് ഉണ്ട്.





