
തൃശൂർ ചേർപ്പ് വെങ്ങിണിശ്ശേരിയിൽ മാനസികസ്വാസ്ത്യമുള്ള മകളെ അച്ഛൻ വെട്ടി കൊന്നു. ചേനം സ്വദേശി സുരേഷ് മകൾ ശൃദ്യയെ ആണ് കൊലപ്പെടുത്തിയത്. രാവിലെയാണ് സംഭവം. അച്ഛനും മകളും തമ്മിൽ തർക്കം ഉണ്ടാകുകയും തുടർന്ന് ശൃദ്യയെ മുറിയിൽ കയറ്റി വാതിൽ ചാരിയ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് സുരേഷ് സ്വയം വെട്ടി പരിക്കേൽപ്പിച്ചു. അമ്മയുടെ നിലവിളി കേട്ടാണ് നാട്ടുകാർ വിവരമറിഞ്ഞത്.





