ഒരപ്പൻകെട്ട് വെള്ളചാട്ടത്തിൽ 2 വിദ്യാർത്ഥികൾ അപകടത്തിൽപെട്ടു…

പീച്ചി കണ്ണാറ ഒരപ്പൻകെട്ട് വെള്ളചാട്ടത്തിൽ 2 വിദ്യാർത്ഥികൾ അപകടത്തിൽപെട്ടു. മണ്ണുത്തി സ്വദേശികളായ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. ഒരു കുട്ടിയുടെ നില ഗുരുതരമാണ്. ഇവരെ തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.