സ്രായിക്കടവിൽ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ പ്രതികൾ അറസ്റ്റിൽ.

ക്രിസ്തുമസ് ദിനത്തിൽ സ്രായിക്കടവിൽ അപകടകരമായ രീതിയിൽ ജനങ്ങൾക്കിടയിലൂടെ ബൈക്കുമായി അഭ്യാസം നടത്തിയത് ചോദ്യം ചെയ്ത യുവാവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ യുവാക്കളെ കുന്നംകുളം പോലീസ് ഇൻസ്‌പെക്ടർ സൂരജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.

ചങ്ങരംകുളം ഐനിച്ചോട് കൊട്ടാരത്തുവളപ്പിൽ മുബഷിർ (20), ചങ്ങരംകുളം ഐനിച്ചോട് തെക്കുവളപ്പിൽ വീട്ടിൽ മുഹമ്മദ് ബാസിൽ ( 22) ചങ്ങരംകുളം ആലംകോട് കിഴിഞ്ഞാലിൽ വീട്ടിൽ ഷാബിൽ (18), ചങ്ങരംകുളം പള്ളിക്കര മണ്ണാൻപടി വീട്ടിൽ ഫവാസ് (20), എന്നിവരെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്.

ക്രിസ്തുമസ് ദിനത്തിൽ സ്രായിക്കടവിൽ വിനോദ സഞ്ചാരത്തിനായി എത്തിയ നിരവധി ആളുകളുടെ ഇടയിലാണ് ജനങ്ങളെ പരിഭ്രാന്തിയുടെ നിഴലിലാക്കിയ ഈ സംഭവം ഉണ്ടായത്. സംഭവത്തിന് ശേഷം ഇവർ വിവിധ ജില്ലകളിലേക്ക് രക്ഷപെടുകയായിരുന്നു.