നടൻ ജി.കെ.പിള്ള അന്തരിച്ചു…

പ്രശസ്ത സിനിമ– സീരിയൽ നടൻ ജി.കെ.പിള്ള (97) അന്തരിച്ചു. 325 ലേറെ ചിത്രങ്ങളിൽ വേഷമിട്ട ജി.കെ.പിള്ള വില്ലൻ വേഷങ്ങളിലൂടെയാണ് പ്രശസ്തനായത്. സ്‌നാപക യോഹന്നാൻ, തുമ്പോലാർച്ച, ലൈറ്റ് ഹൗസ്, നായരു പിടിച്ച പുലിവാൽ, കണ്ണൂർ ഡീലക്‌സ്, സ്ഥാനാർഥി സാറാമ്മ, ലോട്ടറി ടിക്കറ്റ്, കാര്യസ്ഥൻ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. ഭാര്യ: പരേതയായ ഉല്പലാക്ഷിയമ്മ, മക്കൾ: കെ. പ്രതാപചന്ദ്രൻ, ശ്രീകല ആർ. നായർ, ശ്രീലേഖ മോഹൻ, ശ്രീകുമാരി ബി. പിള്ള, ചന്ദ്രമോഹനൻ, പ്രിയദർശൻ.