പാലിയേക്കര: ടോൾപ്ലാസയ്ക്ക് സമീപം സ്വകാര്യ ഭൂമിയിൽ വൻതോതിൽ മാലിന്യം തള്ളിയ നിലയിൽ. നേരത്തേ പാസ് പുതുക്കിയിരുന്ന സ്ഥലത്താണ് ആശുപത്രിമാലിന്യം ഉൾപ്പെടെ തള്ളിയിരിക്കുന്നത്.

പഞ്ചായത്ത്, വില്ലേജ്, കൃഷി ഓഫീസുകളിൽനിന്ന് നോക്കിയാൽ കാണാവുന്ന സ്ഥലത്ത് നടക്കുന്ന അതിക്രമം സ്ഥലത്തിന്റെ ഉടമയും അറിഞ്ഞില്ലെന്നാണ് പറയുന്നത്.
ഖരമാലിന്യം നിറഞ്ഞ സ്ഥലം മണ്ണിട്ട് മൂടിയശേഷം ഭൂമി തരം മാറ്റാനുള്ള നീക്കമാണ് സംഭവത്തിനു പിന്നിലെന്നാണ് നാട്ടുകാരുടെ ആരോപണം. പഞ്ചായത്തും ആരോഗ്യ, കൃഷിവകുപ്പ് അധികൃതരും സ്ഥലം സന്ദർശിച്ച് മാലിന്യം നീക്കാൻ നിർദേശം നൽകിയെങ്കി 15 ദിവസം കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ല.




