ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ…

പതിമൂന്ന് വയസ്സ് പ്രായമുള്ള ആൺകുട്ടിയെ ലൈഗികമായി പീഢിപ്പിച്ച അയൽവാസിക്ക് പത്തുവർഷം കഠിനതടവും 50000 രൂപ പിഴശിക്ഷയും വിധിച്ചു. മുക്കാട്ടുകര വൈക്കാടൻ വീട്ടിൽ തോമസ് (53) നെതിരെ തൃശൂർ ഫാസ്ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് ബിന്ദു സുധാകരനാണ് ശിക്ഷവിധിച്ചത്. പിഴയടച്ചില്ലെങ്കിൽ 6 മാസം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും.

ആൺകുട്ടിയുടെ അയൽവാസിയായിരുന്ന തോമസിന്റെ വീട്ടിലേക്ക് കൂട്ടുകാരുമൊത്ത് കളിക്കാൻ വന്നിരുന്ന സമയം കുട്ടിയോട് ക്രൂരമായ പ്രകൃതിവിരുദ്ധ പീഢനങ്ങൾ നടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. 2018 ൽ മണ്ണുത്തി സബ്ഇൻസ്പെക്ടർ ആയിരുന്ന P.M. രതീഷാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് ഒല്ലൂർ സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന K.K സജീവ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. അജയകുമാർ ഹാജരായി.