
പതിമൂന്ന് വയസ്സ് പ്രായമുള്ള ആൺകുട്ടിയെ ലൈഗികമായി പീഢിപ്പിച്ച അയൽവാസിക്ക് പത്തുവർഷം കഠിനതടവും 50000 രൂപ പിഴശിക്ഷയും വിധിച്ചു. മുക്കാട്ടുകര വൈക്കാടൻ വീട്ടിൽ തോമസ് (53) നെതിരെ തൃശൂർ ഫാസ്ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് ബിന്ദു സുധാകരനാണ് ശിക്ഷവിധിച്ചത്. പിഴയടച്ചില്ലെങ്കിൽ 6 മാസം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും.
ആൺകുട്ടിയുടെ അയൽവാസിയായിരുന്ന തോമസിന്റെ വീട്ടിലേക്ക് കൂട്ടുകാരുമൊത്ത് കളിക്കാൻ വന്നിരുന്ന സമയം കുട്ടിയോട് ക്രൂരമായ പ്രകൃതിവിരുദ്ധ പീഢനങ്ങൾ നടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. 2018 ൽ മണ്ണുത്തി സബ്ഇൻസ്പെക്ടർ ആയിരുന്ന P.M. രതീഷാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് ഒല്ലൂർ സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന K.K സജീവ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. അജയകുമാർ ഹാജരായി.