
തൃശ്ശൂർ: എം.എൽ.എ. റോഡിൽ പുഴയ്ക്കൽ പാടത്തിനടുതുള്ള കനാലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് വലിയ കവറിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

ശാന്തിഘട്ടിൽ ബലി ഇടാൻ എത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മൃതദേഹത്തിന് മൂന്നുദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ തൃശ്ശൂർ വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




