ശമ്പള വിതരണം മുടങ്ങി…കെ എസ് ആര്‍ ടി സിയില്‍ പ്രതിസന്ധി രൂക്ഷം…

Thrissur_vartha_district_news_malayalam_private_bus

തിരുവനന്തപുരം : ശമ്പള വിതരണം മുടങ്ങിയതോടെ കെ.എസ്.ആര്‍.ടി സിയിലെ ഒരു വിഭാഗം ജീവനക്കാര്‍ സമരത്തിലേക്ക്. പ്രതിദിന വരുമാനം പിന്നിട്ടിട്ടും ശമ്പളം കിട്ടുന്നില്ല. ഇതിനിടെ തിങ്കളാഴ്ച മുതല്‍ ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്ന് ടി.ഡി.എഫ് അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസത്തെ ശമ്പളം ഇതു വരെ വിതരണം ചെയ്യാന്‍ കെ.എസ്.ആര്‍.ടി.സിക്ക് കഴിഞ്ഞിട്ടില്ല. ധനവകുപ്പ് നിലവില്‍ കെ.എസ്.ആര്‍.ടി. സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പണം അനുവദിച്ചിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷ യൂണിയനുകള്‍ സമരത്തിലേക്ക് നീങ്ങുന്നത്.