
രണ്ടാമത്തെ തുരങ്കത്തിൽ നിന്നുള്ള പാലത്തിലേക്കുള്ള വഴിയുടെ പണികൾ തുടങ്ങിയപ്പോൾ കുതിരാൻ റോഡിലേക്ക് വഴിയില്ല. കിഴക്ക് ഭാഗത്ത് വില്ലൻ വളവിലാണ് പ്രശ്നം. സർവ്വീസ് റോഡിനുള്ള വഴിയുണ്ടെന്ന് കമ്പനി അധികൃതരും എന്നാൽ നിലവിലെ സാഹചര്യത്തിൽ ഏതിലെ ആണ് വഴിയെന്നു മനസ്സിലാവുന്നില്ലെന്ന് നാട്ടുകാരും. റോഡ് പണി ഓരോ ദിവസവും കഴിയുന്തോറും നിലവിലെ റോഡിലേക്കുള്ള വഴി ചെറുതായി വരുകയാണ്.