
കോട്ടയം: ഭർത്താവിനെ വെട്ടിക്കൊന്ന് കൊലപെടുത്തിയ ശേഷം കുട്ടിയുമായി ഭാര്യ മുങ്ങി. പുതുപ്പള്ളി പെരുംകാവിലാണ് സംഭവം. റോസന്നയാണ് ഭർത്താവ് സിജിയെ വെട്ടികൊന്നത്. അയൽവാസികളാണ് വെട്ടേറ്റ് കിടക്കുന്ന സിജി വീടിനുള്ളിൽ കണ്ടെത്.

പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. വീടുവിട്ടുപോയ റോസന്നയെ കണ്ടെത്താനുള്ള ശ്രമം നടന്നുകൊണ്ട് ഇരിക്കുകയാണ്. മാനസികമായി വെല്ലുവിളികൾ നേരിട്ടിരുന്നയാളാണ് റോസന്നയെന്ന് നാട്ടുകാർ പറയുന്നു.




