
കൂനൂർ ഹെലികോപ്ടര്‍ അപകടത്തില്‍ മരണമടഞ്ഞ മലയാളി ജൂനിയർ വാറണ്ട് ഓഫീസർ എ പ്രദീപിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. ഇതുസംബന്ധിച്ച് കുടുംബത്തിന് അറിയിപ്പ് ലഭിച്ചു. ഡല്‍ഹിയില്‍നിന്നും മൃതദേഹം ഇന്നു രാത്രി കോയമ്ബത്തൂരില്‍ എത്തിക്കും.
അവിടെ നിന്നും സുലൂര്‍ വ്യോമതാവളത്തിലേക്ക് കൊണ്ടു പോകുന്ന ഭൗതികശരീരം നാളെ രാവിലെ റോഡ് മാര്‍ഗം തൃശൂര്‍ പുത്തൂരിലെത്തിക്കും.
പ്രദീപിന്റെ ഭൗതിക ശരീരം നാട്ടിലെത്തിയാൽ ഉടൻ തന്നെ പ്രദീപ് പഠിച്ച പുത്തൂർ ഗവ. സ്കൂളിൽ പാെതു ദർശനത്തിനായി വെക്കും. പൊതുദര്‍ശനത്തിന് വെച്ച ശേഷം വീട്ടുവളപ്പില്‍ തന്നെ സംസ്കാരം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.
കോയമ്ബത്തൂരില്‍ നിന്നും പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിയും മക്കളും കഴിഞ്ഞ ദിവസം രാത്രി തന്നെ തൃശൂര്‍ പൊന്നുകരയിലെ വീട്ടില്‍ എത്തിയിരുന്നു. ഏഴു വയസ്സുകാരന് ദക്ഷിണ് ദേവ്, രണ്ടു വയസ്സുള്ള ദേവപ്രയാഗ് എന്നിവരാണ് പ്രദീപിന്റെ മക്കള്‍.