ധീരസേനാ സൈനികർക്ക് ഇന്ന് രാജ്യം യാത്രാമൊഴിയേകും.

latest_news_bipoin_ravuth_helicopter

ഡൽഹി: കുനൂർ ഹെലികോപ്റ്റർ അപകടത്തിൽപെട്ട് സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിനും മധുലികയ്ക്കും ബ്രി​ഗേഡിയർ എൽഎസ് ലിഡ്ഡർക്കും ഇന്നു രാജ്യം യാത്രാമൊഴിയേകും. വിവിധ സെെനിക മേധാവിമാർ പുഷ്പചക്രം അർപ്പിച്ചു.

ഉച്ചയ്ക്ക് 12 വരെ പൊതുജനങ്ങൾക്കും 1.30 വരെ സേനാംഗങ്ങൾ ക്കുമായിരിക്കും പൊതുദർശനം. സംസ്‌കാര ചടങ്ങുകൾ പൂർണ്ണ സൈനിക ബഹുമതികളോടെ പുരോഗമിക്കുന്നു. ഡൽഹി കന്റോൺമെന്റിലെ ബ്രാർ ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുന്നത്.