തൃശൂർ: ചാലക്കുടിയിൽ തെരുവ് നായയുടെ കടിയേറ്റ് 17 പേർക്ക് പരിക്ക്. ചാലകുടി മൂഞ്ഞേലിയിലൂടെ യാത്ര ചെയ്തവർക്കാണ് തെരുവുനായയുടെ കടിയേറ്റത്. വഴിയോരത്തെ വീട്ടിലുള്ളവരെയും നായ അക്രമിച്ചു. സി എം.ഐ സ്കൂളിന് സമീപം കൊറിയർ സർവീസിനായി എത്തിയ യുവാവിനാണ് ആദ്യം തെരുവ് നായയുടെ കടിയേറ്റത്.

പിന്നീട് വഴിയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും കടിയേറ്റു. 20 ൽ അധികം പേരെ ആക്രമിച്ചത്. പേപിടിച്ച പട്ടിയാണോ കടിച്ചതെന്നുള്ള സംശയത്തിലാണ് നാട്ടുകാർ. കടി കിട്ടിയ വരാരും നായക്ക് പ്രകോപിപ്പിച്ചിട്ടില്ല. കാൽ മുട്ടിന് താഴെയാണ് തെരുവ് നായയുടെ അക്രമണം. കടി കിട്ടിയവർ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.






