
തൃശൂർ: കോവിലകത് പടത്തുവെച്ച് കാള സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ മണ്ണുത്തി സ്റ്റേഷനിലെ എഎസ്ഐ മരിച്ചു. കുറ്റൂർ പള്ളിക്ക് സമീപം താമസിക്കുന്ന കവലക്കാട്ട് വീട്ടിൽ കെ.എ ജോൺസൻ ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നോടെ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം.
ജോൺസൻ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ കാളകൂറ്റൻ വന്ന് ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട് p വീണ ജോൺസനെ മറ്റ് യാത്രക്കാർ ചേർന്ന് അശ്വിനി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.