കുതിരാൻ ഒന്നാം തുരങ്കത്തിനുള്ളിലെ എക്‌സ്‌ഹോസ്റ്റ് ഫാനിന്റെ പ്രവർത്തനം നിലച്ചു. നിലവിൽ രണ്ടാം തുരങ്കത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുമ്പോൾ ഉയരുന്ന പൊടിയും വാഹനങ്ങൾ പുറന്തള്ളുന്ന പുകയും ഇടവിട്ട് സ്ഥാപിച്ചിട്ടുള്ള എക്‌സ്‌ഹോസ്റ്റ് ഫാനുകളുടെ സഹായത്തോടെ വലിച്ച് പുറത്തു കളയുകയാണ് പതിവ്.

എന്നാൽ കഴിഞ്ഞ ചില ദിവസങ്ങളായി എക്‌സഹോസ്റ്റ് ഫാനുകൾ പ്രവർത്തിക്കുന്നില്ല. തുരങ്കത്തിൽ നിന്നുയരുന്ന പൊടിയും വാഹനങ്ങളുടെ പുകയും മൂലം കാഴ്ച വ്യക്തമാകാതെ യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. ഇത് അപകട സാധ്യതയും വർദ്ധിപ്പിക്കും. കമ്പനി അധികൃതരെ ഫോണിൽ വിളിച്ചാൽ ചിലദിവസങ്ങളായി എടുക്കുന്നില്ലെന്ന പരാതിയും ജനങ്ങൾക്കുണ്ട്.






