കേരളത്തിൽ ആദ്യമായി കൃത്രിമ ഹൃദയം വച്ചുപിടിപ്പിച്ച രോഗി മരിച്ചു..

തൃശ്ശൂർ : കേരളത്തിൽ ആദ്യമായി കൃത്രിമ ഹൃദയം വച്ചുപിടിപ്പിച്ച രോഗി മരിച്ചു. തൃശൂർ സ്വദേശിയായ പത്മാവതിയാണ് മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. ഒരു കോടി 52 ലക്ഷം രൂപയാണ് ശസ്ത്രക്രിയയ്‌ക്കായി ചെലവഴിച്ചത്.

രോഗി മരിച്ച് രണ്ടു ദിവസമായിട്ടും പോസ്റ്റുമോർട്ടം നടത്താനാകാതെ പ്രതിസന്ധിയിലാണ് ബന്ധുക്കൾ. ആശുപത്രിക്ക് ശസ്ത്രക്രിയ നടത്താൻ അംഗീകാരമില്ലായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. കേരളത്തിലെ ആദ്യത്തെ കൃത്രിമ ഹൃദയ ശസ്ത്രക്രിയയായിരുന്നു തൃശൂർ സ്വദേശിനിയായ പ്രേമാവതിയുടേത്.

സ്വകാര്യ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയ വിജയമായിരുന്നെങ്കിലും ആഴ്ചകൾക്ക് ശേഷം പ്രേമാവതിയ്‌ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി. 10 ദിവസത്തിനു ശേഷം പനിയും മറ്റ് ബുദ്ധമുട്ടുകളും ആരംഭിച്ചു. സർജറി പിഴവുകളല്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

ദിവസങ്ങൾ കഴിഞ്ഞാണ് ഡോക്ടർക്ക് പോലും എന്താണ് നടക്കുന്നതെന്ന് മനസ്സിലായത്. ഇൻഡിവിഡ്യുൽ ഐസിയു സൗകര്യങ്ങൾ ഒരുക്കാതെ പ്രതിരോധ ശേഷി കുറഞ്ഞ രോഗിയെ കോമൺ ഐ.സി.യുവിൽ കിടത്തിയതാണ് അണുബാധയ്‌ക്ക് കാരണം എന്നാണ് ബന്ധുക്കളുടെ ആരോപണം.