
ഗതാഗതകുരുക്ക് അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ കുതിരാനിലൂടെയുള്ള വാഹനഗതാഗതത്തിൽ പുതിയ നിർദേശങ്ങളുമായി തൃശ്ശൂർ ജില്ലാ പോലീസ് മേധാവി.
ഗതാഗത നിയന്ത്രണം സംബന്ധിച്ച പുതിയ നിർദ്ദേശങ്ങൾ…. 1- ഉച്ചയ്ക്ക് 2 മുതൽ രാത്രി 7 വരെ തൃശ്ശൂർ ഭാഗത്തുനിന്ന് വലിയ വാഹനങ്ങൾക്ക് കുതിരാൻ മേഖലയിലേയ്ക്ക പ്രവേശനമില്ല. 2- തൃശ്ശൂരിൽ നിന്ന് പാലക്കാട്ടേക്ക് പോകുന്ന ചരക്കു വാഹന വാഹനങ്ങൾ ഉൾപ്പെടെ വലിയ വാഹനങ്ങൾ റോഡിൻ്റെ ഇടതുഭാഗത്തെയും മറ്റുള്ളവ വലതുഭാഗത്തെ യും ട്രാക്കിൽ കൂടി കടന്നു പോകണം.
3- കുതിരാനിൽ തിരക്കേറിയ സമയമാണെങ്കിൽ തൃശ്ശൂർ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ വടക്കാഞ്ചേരി – ഷൊർണൂർ വഴി പാലക്കാട്ടേക്ക് പോകണം. 4- കുതിരാൻ മേഖല കടക്കുംമുമ്പ് വാഹനത്തിൻ്റെ ക്ഷമതയും ഇന്ധനവും പരിശോധിച്ച് ഉറപ്പുവരുത്തണം.