
കുതിരാൻ. തുരങ്കത്തിന് മുന്നിൽ നാലുവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 5 പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രികളിലേക്ക് കൊണ്ടു പോയി. ബസ് യാത്രക്കാരാണ് പരുക്കേറ്റ 4 പേർ. ബസിൽ യാത്ര ചെയ്തിരുന്നവരുടെ പരിക്ക് ഗുരുതരമല്ല. ഇവരെ വടക്കുഞ്ചേരി ഇ.കെ നായനാർ സ്മാരക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റി. കിഴക്കേ തുരങ്കമുഖത്ത് പാലത്തിന് മുകളിൽ വെച്ച് മൂന്നുമണിയോടെയാണ് അപകടം സംഭവിച്ചത്.
അപകത്തിൽ പെട്ട വാഹനങ്ങളെല്ലാം പാലക്കാടു ഭാഗത്തേയ്ക്കു വരികയായിരുന്നു. തുരങ്കമുഖത്ത് നിർമ്മാണക്കമ്പനി സജ്ജീകരിച്ചിരുന്ന ആംബുലൻസിൽ പരുക്കേറ്റ വരെ ആശുപത്രികളിലേക്ക് കൊണ്ടു പോയി.