
തിരുവനന്തപുരം:- സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ്. മധ്യ, തെക്കന്‍ ജില്ലകളില്‍ ഇന്ന് മഴ ദുര്‍ബലമാകുമെങ്കിലും വടക്കന്‍ ജില്ലകളില്‍ ഒറ്റപെട്ട മഴ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ തിങ്കളാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.