
തുല്യതാ പരിഗണനയിൽ നിർണായക ചുവടു വെക്കുകയാണ് കേരളാ പോലീസ്. ഇടുക്കി പണിക്കൻകുടി സ്വദേശിനിയും തൃശൂർ പോലീസ് അക്കാദമിയിലെ എ.എസ്.ഐ.യുമായ വി.സി. ബിന്ദുവാണ് കേരള പോലീസിന്റെ ചരിത്രപരമായ ചുവടുവെപ്പിൽ പങ്കാളിയാകുന്നത്.
നായ്ക്കുട്ടികൾ പിറന്ന് മാസങ്ങളാകു മുൻപു തന്നെ സ്ക്വാഡ് അംഗങ്ങൾക്ക് നൽകും. അവർ അതിനെ പരിശീലിപ്പിക്കും. ഒപ്പം അംഗങ്ങൾക്കും പരിശീലനം നൽകും. ഒമ്പതു മാസത്തെ പരിശീലനം നേടേണ്ടതുണ്ട്. ബിന്ദു ഒരു മാസത്തെ പരിശീലനം പൂർത്തിയാക്കിക്കഴിഞ്ഞു.

രണ്ടുമാസം പ്രായമുള്ള ബെൽജിയൻ മലിനോയിസ് ഇനത്തിൽപ്പെട്ട നായക്കുഞ്ഞിനെയാണ് ബിന്ദുവിന് പരിശീലനത്തിനായി ലഭിച്ചത്. ഒരു നായയെ രണ്ടുപേർ ചേർന്നാണ് പരിശീലിപ്പിക്കുന്നത്.
പോലീസ് അക്കാദമി ഐ.ജി. പി. വിജയന്റെ നേതൃത്വത്തിൽ ഡോഗ് സ്ക്വാഡിലെ മാസ്റ്റർ ട്രെയിനറായ എസ്.ഐ. പി. രമേഷിന്റെ നേതൃത്വത്തിലാണ് ബിന്ദു ഉൾപ്പെടെ നാലുപേർ ഇപ്പോൾ പരിശീലനം നടത്തുന്നത്. ബാക്കി മൂന്നുപേരും പുരുഷ പോലീസുകാരാണ്.





