കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി പെരിഞ്ഞനം പള്ളത്ത് കിരൺ പിടിയിലായി…

തൃശ്ശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി പെരിഞ്ഞനം പള്ളത്ത് കിരൺ പിടിയിലായി. ഒളിവിലായിരുന്ന കിരണിനെ കൊല്ലങ്കോടു നിന്നുമാണ് പിടികൂടിയത്. തമിഴ്നാട്, കർണ്ണാടക എന്നിവിടങ്ങളിൽ ഒളിവിലായിരുന്നു ഇയാൾ.

 കരുവന്നൂർ തട്ടിപ്പു പുറത്തു വന്നതോടെ ഒളിവിൽപ്പോയ ആളാണ് മുഖ്യ പ്രതി കിരൺ. കിരൺ തന്റെ പേരിലും ബെനാമി പേരുകളിലുമായി 22 കോടിയോളം രൂപ വായ്പയെടുത്തിട്ടുണ്ടെന്നാണു റിപ്പോർട്ട് . ബാങ്കിലെ ഒട്ടുമിക്ക തട്ടിപ്പുകളുടെയും ഇടനിലക്കാരൻ കിരൺ ആയിരുന്നു . എന്നാണ് ഓഡിറ്റ് പരിശോധനാ സംഘവും പിന്നീടു ക്രൈംബ്രാഞ്ചും കണ്ടെത്തിയത്.

ബാങ്കിൽ കിരണിന് അംഗത്വമുണ്ടെന്നു തെളിയിക്കുന്ന ഒരു രേഖയും ഇതുവരെ കണ്ടെത്താനായിട്ടില്ല . കിരണിന്റെ പേരിൽ 50 ലക്ഷം രൂപയുടെ ഒരു വായ്പയും 45 ബെനാമി വായ്പകളുമുണ്ട്. ഇതിൽ പലതും 50 ലക്ഷം രൂപ വീതം എടുത്തവയാണ്. 22.85 കോടി രൂപയുടെ ബാധ്യത കിരൺ മൂലം ബാങ്കിനുണ്ടായി . കിരണിന്റെ ബിസിനസ് പങ്കാളികളുടെയും ബന്ധുക്കളുടെയും പേരിലാണു പല വായ്പകളും . ഇവയ്ക്കൊന്നും കൃത്യമായ ഈടു രേഖകളില്ല.