വാടാനപ്പള്ളിയിൽ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ…

മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ വാടാനപ്പള്ളി പോലീസ് പിടികൂടി. വാടാനപ്പള്ളി ഗണേശമംഗലം സ്വദേശി അറയ്ക്കൽ വീട്ടിൽ റഫീസ്, തൃത്തല്ലൂർ മൊളു ബസാർ മാനത്ത്പറമ്പിൽ മുഹസിൻ എന്നിവരാണ് പിടിയിലായത്.