
ഗുരുവായൂർ അരിയന്നൂരിൽ കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി ഒരാൾക്ക് പരിക്കേറ്റു. അരിയന്നൂർ സെന്ററിലാണ് അപകടം. കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
കാർ യാത്രക്കാരനായ ആന്ധ്രാ സ്വദേശി ലാൽ കൃഷ്ണക്ക് (46) ആണ് പരിക്കേറ്റത്. പരിക്കേറ്റ ആന്ധ്ര സ്വദേശിയെ ഗുരുവായൂർ മുതുവട്ടൂർ രാജാ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.