
ചാവക്കാട്: പൊന്നാനി ദേശീയപാതയിൽ കാർ ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. ഇന്ന് പുലർച്ച 4.30 ഓടെ ആയിരുന്നു അപകടം. പുന്നയൂർ അകലാട് മൂന്നൈനി എളുപ്പാട്ട് വീട്ടിൽ മൊയ്തുണ്ണി(61)ആണ് മരിച്ചത്.
ചാവക്കാട് പൊന്നാനി ദേശീയപാത 66ൽ അകലാട് മൂന്നൈനി പോസ്റ്റ് ഓഫീസിന് മുന്നിൽ വെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ വടക്ക് ഭാഗത്ത് നിന്ന് വരികയായിരുന്ന ഇന്നോവ കാർ ഇടിച്ചായിരുന്നു അപകടം.
ഉടൻ തന്നെ പ്രവർത്തകർ മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ:ജമീല. മക്കൾ:മുസ്തഫ, ഷെമീർ, അൻസാർ, ഫൗസിയ.