യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

പുന്നയൂർക്കുളം:പുതിയിരുത്തി മാഡ് മോട്ടോ ഗ്വില്‍ഡ് ഉടമ അണ്ടത്തോട് ആനപ്പടി പന്തായില്‍ വീട്ടില്‍ അനസ് (25) ആണ് മരിച്ചത് .വ്യാഴാഴ്ച രാവിലെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു. മരണ കാരണം വ്യക്തമല്ല. വടക്കേക്കാട് പോലീസ് എത്തി പരിശോധനകള്‍ക്ക് ശേഷം മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മാതാവ്- ഷാജിത.