നെല്ലിയാമ്പതി വനം റെയ്ഞ്ചിലെ പോത്തുണ്ടിയിൽ 2010 ൽ നെന്മാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ചാർജ് ചെയ്ത അരിമ്പൂർപതി ഭാഗത്ത് നിന്നും അനധികൃതമായി വരയാടിനെ വേട്ടയാടി കൊന്ന് ഇറച്ചി പാചകം ചെയ്ത് ഭക്ഷിച്ച കേസിലാണ് പ്രതികളെ ആലത്തൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. നെന്മാറ പോക്കാമട, അകമ്പാടം സ്വദേശികളായ മൂന്ന് പേർക്കാണ് 2 വർഷം തടവിനും 3000 രൂപ പിഴ അടയ്ക്കാനും ശിക്ഷ വിധിച്ചത്.