സ്കൂളിന് മുന്നിലെ കാനയിൽ വീണ് വിദ്യാർഥിനിയുടെ കാലൊടിഞ്ഞു,..

തൃ​ശൂ​ർ: സ്കൂ​ളി​ലേ​ക്ക് ന​ട​ക്കു​ന്ന​തി​നി​ടെ സ്ലാ​ബി​ല്ലാ​ത്ത കാ​ന​യി​ൽ വീ​ണ് വി​ദ്യാ​ർ​ഥി​നി​യു​ടെ കാ​ലൊ​ടി​ഞ്ഞു. കോ​ല​ഴി മ​ങ്കു​റ്റി​പ്പ​റ​മ്പി​ൽ സുഭാഷിൻ്റെ മ​ക​ളും തൃ​ശൂ​ർ ഹോ​ളി​ഫാ​മി​ലി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​മാ​യ ന​ന്ദ​ന​ക്കാ​ണ്​ (15) പ​രി​ക്കേ​റ്റ​ത്. കാലിൻ്റെ ര​ണ്ട് എ​ല്ലും പൊ​ട്ടി​യ നി​ല​യി​ലാ​ണ്. ഇന്നലെ രാ​വി​ലെ ഒ​മ്പ​തേ​കാ​ലോ​ടെ ചെ​മ്പൂ​ക്കാ​വ് സ്കൂ​ളി​ന് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം.

അ​മ്മ സൗ​ഭാ​ഗ്യ​യു​ടെ സ്കൂ​ട്ട​റി​ൽ​നി​ന്ന്​ ഇ​റ​ങ്ങി സ്കൂ​ളി​ലേ​ക്ക് നടക്കുന്നതിനിടെ കാ​ൽ​വ​ഴു​തി ആ​ഴ​മു​ള്ള കാ​ന​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ നാ​ട്ടു​കാ​ർ ചേ​ർ​ന്ന്​ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.