നാട്ടികയിൽ വീട് കുത്തി തുറന്ന് മോഷണം…

നാട്ടികയിൽ വീട് കുത്തി തുറന്ന് മോഷണം. പന്ത്രണ്ടാം കല്ലിൽ എരണേഴത്ത് വെങ്ങാലി മുരളിയുടെ വീട്ടിലാണ് മോഷണം. വീട്ടിൽ ആളുകൾ ഉണ്ടായിരുന്നില്ല. സ്വർണാഭരണങ്ങൾ അടക്കമുള്ളവ മോഷണം പോയതായി സൂചന. വീട്ടിലെ സി.സി.ടി.വി ക്യാമറകൾ തകർത്താണ് മോഷണം. പോലീസ് അന്വേഷണം തുടങ്ങി.