രണ്ടാം തുരങ്കത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ ജില്ലാ കലക്ടർ ഹരിത വി. കുമാർ കുതിരാൻ സന്ദർശിച്ചു. .

പട്ടിക്കാട്. കുതിരാൻ രണ്ടാം തുരങ്കത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ ജില്ലാ കലക്ടർ ഹരിത വി. കുമാർ കുതിരാൻ സന്ദർശിച്ചു. വൈകീട്ട് ആറ് മണിയോടെ കളക്ടർ സ്ഥലത്തെത്തിയത്. നിർമ്മാണ കമ്പനി പ്രൊജക്ട് മാനേജർ ബൽറാം റെഡി, കമ്പനി പി.ആർ.ഒ അജിത് കുമാർ എന്നിവരും കളക്ടർക്കൊപ്പം ഉണ്ടായിരുന്നു.

രണ്ടാം തുരങ്കത്തിന്റെ കിഴക്ക് മുഖത്തു നിന്നും പടിഞ്ഞാറെ തുരങ്ക മുഖം വരെ നടന്ന് തുരങ്കത്തിന് അകത്ത് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കോൺക്രീറ്റ് റോഡിന്റെയും ഗ്യാന്ററി കോൺ ക്രീറ്റിന്റെയും നിർമ്മാണ പുരോഗതി വിലയിരുത്തി. പടിഞ്ഞാറെ തുരങ്ക മുഖത്ത് റോഡിലൂടെ പോകുന്ന കൾവർട്ടിന്റെ തുറന്നു കിടക്കുന്ന ഭാഗം എത്രയും പെട്ടെന്ന് അടയ്ക്കുവാൻ കളക്ടർ ഉത്തരവ് നൽകി.