
മണ്ണുത്തി: കാർഷിക സർവകലാശാലാ ഹോസ്റ്റലിൽ വിദ്യാർഥി തൂങ്ങിമരിച്ചത് വ്യക്തിപരമായ കാരണത്താലാണെന്ന് പോലീസ് നിഗമനം. ഞായറാഴ്‌ചയാണ് കാർഷിക സർവകലാശാലയിലെ ഹോർട്ടികൾച്ചർ കോളേജിലെ ഒന്നാംവർഷ വിദ്യാർഥിയായ കൊഴിഞ്ഞാമ്പാറ സ്വദേശി മഹേഷിനെ ആൺകുട്ടികളുടെ ഹോസ്റ്റൽമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. എന്നാൽ, റാഗിങ്ങിന്റെ ഫലമായുണ്ടായ മനോവിഷമമാണ് മരണകാരണമെന്ന് എസ്.എഫ്.ഐ. ആരോപിച്ചിരുന്നു.
എന്നാൽ വിദ്യാർഥി മരിക്കുന്നതിനുമുമ്പ് സുഹൃത്തിന് അയച്ച വാട്സ്ആപ്പ് സന്ദേശമാണ് വ്യക്തിപരമായ കാരണമാണെന്ന് പറയുന്നത് . മരണത്തിൽ കൂടുതൽ ദുരൂഹതയുണ്ടോ എന്നതിനെപ്പറ്റി അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്.