വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി..

പഴഞ്ഞി: പട്ടിത്തടത്ത് വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടിത്തടം കുറ്റിക്കാട്ട് വീട്ടിൽ പരേതനായ സൈമന്റെ ഭാര്യ അമ്മിണി (78) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് മൃതദേഹം പുറത്തെടുത്ത് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.