തൃശൂരില്‍ വീണ്ടും തിമംഗല ഛർദ്ദി പിടികൂടി…

തൃശൂരില്‍ വീണ്ടും തിമംഗല ഛർദ്ദി പിടികൂടി. വിപണിയില്‍ അഞ്ച് കോടി വില വരുന്ന 5.3 കിലോഗ്രാം തിമംഗല ഛര്‍ദില്‍ എന്നറിയപ്പെടുന്ന ആംബർഗ്രിസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി ആവശ്യക്കാരെന്ന വ്യാജേന താമസസ്ഥലത്തെത്തിയാണ് പൊലീസ് യുവാക്കളെ പിടികൂടിയത്. കെ.എസ്‌.ആര്‍ടി.സി സ്റ്റാന്‍ഡിന് സമീപമാണ് ഇവരുടെ താമസം. ചാവക്കാട് സ്വദേശി റംഷീദ്, എറണാകുളം പള്ളുരുത്തി സ്വദേശി ബിനോജ് എന്നിവരാണ് പിടിയിലായത്. സിറ്റി ഷാഡോ പൊലീസും തൃശൂര്‍ ഈസ്റ്റ് പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു.