
ഇരുമ്പുപാലം. ദേശീയപാതയിൽ കൊമ്പഴയ്ക്കു സമീപം നിയന്ത്രണം വിട്ട കാർ പാതയോരത്തേക്ക് ഇടിച്ചു കയറി അകടം. കാറിലുണ്ടായിരുന്നവർക്ക് ആർക്കും പരുക്കില്ല. ഇന്നു രാവിലെ ഇരുമ്പുപാലം മമ്മദ് പടിയിലാണ് അപകടമുണ്ടായത്. എറണാകുളം ഇടപ്പിള്ളി സ്വദേശികളായ ഇവർ പാലക്കാട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു.
രക്ഷിക്കാനായി ശ്രമിക്കുന്നതിനിടെ കാറിന്റെ നിയന്ത്രണം വിട്ട് പാതയോരത്തെ കോൺക്രീറ്റ് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പീച്ചി റിസർവോയറിലേക്കുള്ള തോട്ടിലേക്ക് തെറിച്ചു പോകാതെ ഡിവൈഡറിൽ കയറി കാർ നിന്നതിനാൽ വലിയ ദുരന്തമുണ്ടായില്ല. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്നയാൾക്ക് നിസ്സാര പരുക്കേറ്റു ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോയി.