ബലാത്സംഗകേസിൽ പ്രതികളായ പുരുഷനും സ്ത്രീക്കും തടവ് ശിക്ഷയും 225000- രൂപ പിഴയും…

കുന്നംകുളം ചെറുപനയ്ക്കൽ വീട്ടിൽ ഷാജി (47), തൊഴിയൂർ ചെറുവത്തൂർ വീട്ടിൽ ആലീസ് (54) എന്നിവർക്കെതിരെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് ശ്രീ M.P. ഷിബു പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടത്തി വിധി പ്രഖ്യാപിച്ചത്.

കുന്നംകുളത്ത് ഒരു സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് ഗേൾ ആയി ജോലി ചെയ്തിരുന്ന പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് ഓട്ടോ ഡ്രൈവറായിരുന്ന ഷാജി 2006 ലും 2009 ലും ബലാത്സംഗം ചെയ്ത് ആശുപത്രിയിൽ ഉപേക്ഷിച്ച സംഭവത്തിൽ ഓട്ടോ ഡ്രൈവറായ ഷായിക്കും ഹോം നേഴ്സിങ്ങ് സ്ഥാപനം നടത്തിയിരുന്ന സഹായിയായ സ്ത്രീക്കും ശിക്ഷ വിധിച്ചത്.

ഒന്നാം പ്രതിയായ ഷാജിക്ക് 2 വകുപ്പുകളിലായി ഇരുപതു വർഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും രണ്ടാം പ്രതി ആലീസിന് ആറു വർഷം കഠിന തടവും ഇരുപത്തിഅയ്യായിരം രൂപ പിഴയുമാണ് ശിക്ഷ.

ഓട്ടോഡ്രൈവറായ ഷാജി പെൺകുട്ടിയെ ഗുരുവായൂർ അമ്പലത്തിൽ വച്ച് തുളസി മാലയിട്ട് വിവാഹം ചെയ്തുവെന്ന് വിശ്വസിപ്പിക്കുകയും, ഗുരുവായൂർ അമ്പലത്തിനടുത്തുളള ലോഡ്ജിൽ വച്ച് ബലാൽസംഗം ചെയ്യുകയും വിവാഹം കഴിക്കാതെ കബളിപ്പിക്കുകയും, ചെയ്തു. പിന്നീട് പെൺകുട്ടിയുടെ പുറകെ നടന്ന് വിവാഹം കഴിച്ച് ഭാര്യയാക്കി വീട്ടിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ് 2009 വർഷത്തിൽ ആലീസിന്റെ പുതുശ്ശേരിയിലുള്ള വാടക വീട്ടിലേക്ക് പെൺകുട്ടിയെ കൊണ്ടുപോയി ആലീസിന്റെ സഹായത്തോടെ ബലാൽസംഗം ചെയ്തു.. ബലാൽസംഗത്തെ തുടർന്ന് പെൺകുട്ടിക്ക് അമിതമായ രക്തസ്രാവം ഉണ്ടാവുകയും, പ്രതികൾ പെൺകുട്ടിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് മുങ്ങുകയുമായിരുന്നു.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ) അഡ്വക്കേറ്റ്. K.S. ബിനോയ് ഹാജരായി 2009 വർഷത്തിൽ നടന്ന സംഭവത്തിൽ കുന്നംകുളം പോലീസ് ഇൻസ്പെക്ടർ ആയ P C ഹരിദാസൻ ആണ് ഈ കേസ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തു അന്വേഷണം പൂർത്തിയാക്കി പ്രതികളുടെ പേരിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി കുന്നംകുളം പൊലീസ് സ്റ്റേഷനിലെ സീനിയർ CPO ബിജു M. B, യും ഹാജരായിരുന്നു.