
കുന്നംകുളം: പത്തു വയസ്സുകാരിയോട് ലൈംഗിക ചേഷ്ടകൾ കാണിച്ച് അപമാനിച്ച കേസിലെ പ്രതിക്ക് കഠിന തടവിനും പിഴയും. ഏങ്ങണ്ടിയൂർ ഏത്തായ് കുറുമ്പൂർ വീട്ടിൽ ശരത് (24) ന് 2019 ൽ വാടാനപ്പിള്ളി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. ഓത്തു പളളിയിലേക്ക് നടന്നു പോകുന്ന സമയത്ത് വീടിനടുത്തുളള വഴിയിൽ വെച്ചാണ് പ്രതി പാന്റിന്റെ സിബ് അഴിച്ച് ലൈംഗികചേഷ്ടകൾ കാണിച്ച് അപമനിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ) അഡ്വക്കേറ്റ് കെ.എസ് ബിനോയ് ഹാജരായി.
14 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകൾ ഹാജരാക്കുകയും, തെളിവുകൾ നിരത്തുകയും ചെയ്തു. വാടാനപ്പിളളി പോലീസ് ഇൻസ്പെക്ടറായിരുന്ന പി ആർ ബിജോയ് ആണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി വാടാനപ്പിളളി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ സി പി ഒ ഗിരീശൻ. പി , സി പി ഒ ധനീഷ് സി.ഡി എന്നിവരും ഹാജരായിരുന്നു. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് എം.പി ഷിബു ശിക്ഷിച്ചത്.