
തൃശൂർ ഇടതുരുതിലാണ് സംഭവം. ഇടതുരുതൂർ സ്വദേശിയായ ദിവാകരൻ്റെ 40 കോഴികളെ ആണ് ഒറ്റയടിക്ക് തെരുവ് നായക്കൾ കടിച്ച് കൊന്നത് . കോഴിക്കൂട് പൊളിച്ച നിലയിലാണ് കണ്ടെത്തിയത്. ഒരു കൂട്ടിൽ ഉണ്ടായിരുന്ന 40 നടൻ കോഴികളാണ് മരിച്ചത്. മറ്റു കൂട്ടിൽ ഉണ്ടായിരുന്ന കോഴികൾ രക്ഷപെട്ടു. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ് എന്ന് പ്രദേശവാസികൾ പറയുന്നത്. നേരത്തെ ഇതേ കർഷകൻ്റെ വീട്ടിലെ കോഴികളെ തെരുവ് നായ്ക്കൾ കൊന്നിരുന്നു. ഇതിന് എതിരെ തദ്ദേശ സ്ഥാപനങ്ങൾ നപടികൾ ഒന്നും എടുത്തിട്ട് ഇല്ല. തദ്ദേശ സ്ഥാപനങ്ങൾ കർഷകർക്ക് നഷ്ട്ട പരിഹാരം നൽകണം എന്നാണ് കർഷകരുടെ ആവശ്യം.






