
മണ്ണുത്തി. പറവട്ടാനി ഒല്ലൂക്കര തിരുവാണിക്കാവ് കരിപ്പാക്കുളം ഷെമീർ (39) നെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേരെ മണ്ണുത്തി പോലീസ് അറസ്റ്റ് ചെയ്തു. കാളത്തോട് പോക്കാക്കില്ലത്ത് വീട്ടിൽ സൈനുദ്ദീൻ (47), തിരുവാണിക്കാവ് പാരിക്കുന്ന് വീട്ടിൽ അമൽ സാലിക്ക് (27), കൃഷ്ണാപുരം കാട്ടുപറമ്പിൽ നവാസ് (43) എന്നിവരെയാണ് അറസ്റ്റ് ചെയ്ത്. മറ്റു പ്രതികൾക്കായുള്ള തിരച്ചിൽ തുടരുന്നു. ഷെമിറിന്റെയും പ്രതികളുടെയും പേരിൽ വിവിധ സ്റ്റഷനുകളിൽ കേസുകൾ നിലവിലുണ്ട്. ഓട്ടോയിൽ എത്തിയ സംഘം മത്സ്യകച്ചവടം നടത്തുകയായിരുന്ന ഷെമീറിനെ ആക്രമിക്കുകയായിരുന്നു. വെട്ടിയും തലക്കടിച്ചും ആണ് കൊലപാതകം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ ഷെമീറിനെ ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.






