ദേശീയപാത കൊടകരയിൽ മിനി ലോറി മറിഞ്ഞു…

തൃശ്ശൂർ : ദേശീയപാത കൊടകരയിൽ മിനി ലോറി മറിഞ്ഞു. കൊടകര പോലീസ് സ്റ്റേഷനു സമീപത്ത് വെച്ചായിരുന്നു അപകടം. തൃശൂരിൽ നിന്നും പെരുമ്പാവൂരിലേക്ക് മരതടികളുമായി പോയിരുന്ന മിനിലോറിയാണ് മറിഞ്ഞത്. ലോറിയുടെ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഏറെ നേരം ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തടസപ്പെട്ടു.