ഇരുതലമൂരിയുമായി നാലുപേർ പിടിയിൽ…

തൃശ്ശൂർ: ഇരുതലമൂരിയുമായി ഹോട്ടലിൽ എത്തിയവർ വനംവകുപ്പിന്റെ പിടിയിൽ. കോടികൾ വിലമതിക്കുന്ന ഇതിനെ വിൽക്കാനുള്ള ശ്രമത്തിനിടെയാണ് ശക്തൻനഗറിലെ ഒരു ഹോട്ടലിൽനിന്നാണ് ഇവരെ പിടികൂടിയത്. വടക്കൻപറവൂർ സ്വദേശി സിദ്ദിഖ് (27), കയ്പമംഗലം സ്വദേശി അനിൽകുമാർ(47), തിരുവനന്തപുരം വെള്ളറട സ്വദേശി റാംകുമാർ (41), ചാലക്കുടി വൈന്തല സ്വദേശി സന്തോഷ് (42) എന്നിവരാണ്‌ പിടിയിലായത്. മൂന്നുവർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവയെ കൈവശം വെയ്ക്കുന്നത്.