കടലില്‍ മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണു. അഴിമുഖം പടിഞ്ഞാറുവശത്ത് മത്സ്യബന്ധനത്തിനിടെ രാവിലെ 8.30 നായിരുന്നു സംഭവം. കോസ്റ്റല്‍ പോലീസ് സംഘം സ്പീഡ് ബോട്ടുമായെത്തി രക്ഷപ്പെടുത്തി. വെളിച്ചെണ്ണപ്പടി ഹസീബിന്റ ഉടമസ്ഥതയിലുള്ള ബിലാല്‍ എന്ന ബോട്ടിലെ തൊഴിലാളിയായ അഞ്ചങ്ങാടി സുനാമി കോളനിയിലെ പുതിയേടത്ത് മുജീബാണ് ബോട്ടില്‍ കുഴഞ്ഞു വീണത്.

വിവരമറിഞ്ഞ് കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ സി.ഐ ഫൈസലിന്റെ നിര്‍ദ്ദേശ പ്രകാരം പോലീസ് സംഘം ഉടന്‍ തന്നെ സ്പീഡ് ബോട്ടുമായി കുതിച്ചെത്തുകയായിരുന്നു. മത്സ്യബന്ധന ബോട്ടില്‍ നിന്ന് ഇയാളെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ച് ഏങ്ങണ്ടിയൂര്‍ എം. ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ എസ്.ഐ അനിരുദ്ധന്‍, സിപിഒ സാജന്‍ , ലസ്‌കര്‍ സജീവന്‍, ബോട്ട് സ്രാങ്ക് അഖിന്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.





