മാള ഐ.ടി.ഐയിൽ വനിതാ സംവരണത്തിൽ സീറ്റൊഴിവ്‌..

മാള കെ.കെ.എസ് ഗവ ഐ.ടി.ഐയില്‍ വിവിധ ട്രേഡുകളില്‍ വനിതാസംവരണത്തില്‍ സീറ്റുകള്‍ ഒഴിവ്. ഓണ്‍ലൈനായി അപേക്ഷിച്ചിട്ടുള്ളവര്‍ അസ്സൽ സര്‍ട്ടിഫിക്കറ്റ്, ടി സി, അഡ്മിഷന്‍ ഫീസ് എന്നിവ സഹിതം ഒക്ടോബർ 26ന് രാവിലെ 10 മണിക്ക് ഐടിഐയില്‍ എത്തിച്ചേരണം. പുതിയതായി ചേരാന്‍ താല്‍പര്യമുള്ള വനിതാ അപേക്ഷകര്‍ക്ക് ഒക്ടോബർ 28 വരെ ഐടിഐയില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 9633835408.